CCTV ഇൻസ്റ്റലേഷൻ ചെയ്യാൻ ഇനി ടെക്നിക്കൽ അറിവോ പ്രത്യേക സ്കില്ലോ ആവശ്യമില്ല. നിങ്ങൾക്ക് വേണ്ടത് നമ്മുടെ 4 K ക്യാമറ വയ്ക്കുന്ന സ്ഥലത്തു നിന്ന് അത് റെക്കോർഡ് ചെയ്യുന്ന സ്ഥലത്തേക്ക് കേബിൾ വലിച്ചു കൊണ്ടുവരാനുള്ള ഒരു ഇലക്ട്രീഷ്യന്റെ സഹായം മാത്രം !
16 ക്യാമറ വരെ കണക്ട് ചെയ്യാവുന്ന റെക്കോർഡ് ഉപകരണവും 4 K ദൃശ്യ മികവുള്ള IP ക്യാമറയും അതിൻ്റെ പവർ യൂണിറ്റും ഇവ തമ്മിൽ കണക്ട് ചെയ്യുന്ന കേബിളും അതിൻ്റെ കണക്ടറുകളും ഈ കിറ്റിൽ ഉൾപ്പെടുന്നു
സാങ്കേതി പരിജ്ഞാനം ഇല്ലാത്ത ആളുകൾക്ക് പോലും ഈ ക്യാമറ Kit ലൂടെ
ചുരുങ്ങിയ മുതൽ മുടക്കിൽ
സ്വന്തം സംരംഭം സ്റ്റാർട്ട് ചെയ്യാം.
സ്വന്തം നാട്ടിൽ 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ ഓരോ മാസവും
കാര്യമായ പ്രയാസങ്ങൾ ഒന്നും കൂടാതെ നേടുവാൻ സാധിക്കും
CCTV ക്യാമറ ഇൻസ്റ്റാൾ ചെയ്യാൻ അരമണിക്കൂർ ട്രെയിനിങ് കൊണ്ട് സാധ്യമാകും
സ്ത്രീകൾക്കും കുട്ടികൾക്കും പോലും ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്നത്ര ലളിതമായിട്ടാണ് ഈ കിറ്റ് ഒരുക്കിയിരിക്കുന്നത്
വാട്സപ്പ്, ഫേസ്ബുക്ക് ,ഇൻസ്റ്റാഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകൾ ഭംഗിയായി ഉപയോഗിക്കുന്ന നമ്മളിൽ ഓരോരുത്തർക്കും ഈ 4 K ക്യാമറ Kit ഇൻസ്റ്റാൾ ചെയ്തു അത് മൊബൈലിലൂടെ ദൂരെ നിന്ന് കാണുവാനുള്ള സെറ്റിംഗ്സ് എളുപ്പത്തിൽ ചെയ്യുവാൻ കഴിയും
ഇതൊരു 4K ക്വാളിറ്റിയുള്ള 8 മെഗാ പിക്സൽ ക്യാമറയാണ്. നമ്മുടെ നാട്ടിൽ പൊതുവേ ലഭ്യമാകുന്ന HDTVI , HDCVI , AHD തുടങ്ങിയ അനലോഗ് ക്യാമറയെക്കാൾ വളരെ അധികം ഫംഗ്ഷനും IMAGE ക്വാളിറ്റിയും ഉള്ള ആധുനിക ടെക്നോളജി ക്യാമറയാണ് IP ക്യാമറ
മനുഷ്യ രൂപങ്ങളെ മറ്റ് വസ്തുക്കളിൽ നിന്നും തിരിച്ചറിയാൻ സഹായിക്കുന്ന ഒരു സവിശേഷതയാണിത്. ഇത് മൃഗങ്ങൾ, നിഴൽഎന്നിവയാൽ ഉണ്ടാകുന്ന തെറ്റായ അലാറങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
മുഖം തിരിച്ചറിയാനുള്ള കഴിവ്
ക്യാമറയുടെ കാഴ്ച പരിധിയിലുള്ള മുഖങ്ങളെ കണ്ടെത്താനും ക്യാപ്ചർ ചെയ്യാനുമുള്ളതാണ്. വ്യക്തികളെ തിരിച്ചറിയാൻ, സുരക്ഷാ നിരീക്ഷണത്തിൽ സഹായിക്കാനും, മുഖം കണ്ടെത്തുമ്പോൾ അലാറങ്ങൾ സജീവമാക്കാനും ഇത് ഉപയോഗിക്കാം
ചലനം തിരിച്ചറിയാനുള്ള കഴിവ്
വാഹനം തിരിച്ചറിയാനുള്ള കഴിവ്
ക്യാമറയുടെ കാഴ്ച പരിധിയിലുള്ള വാഹനങ്ങളെ പ്രത്യേകമായി തിരിച്ചറിയുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്നു. വ്യത്യസ്ത തരത്തിലുള്ള വാഹനങ്ങളെ തമ്മിൽ വേർതിരിച്ചറിയാനും, പാർക്കിംഗ് സ്ഥലങ്ങൾ, ഡ്രൈവ് വേസ്, അല്ലെങ്കിൽ ഗതാഗത സാഹചര്യങ്ങൾ നിരീക്ഷിക്കാൻ ഇത് ഉപയോഗിക്കാം.
ഉപയോക്താക്കൾക്ക് ക്യാമറയുടെ കാഴ്ച പരിധിയിലുള്ള പ്രത്യേക സ്ഥലങ്ങളെ മറയ്ക്കാനോ മറച്ചുവയ്ക്കാനോ സാധിക്കുന്നു. വിൻഡോകൾ, കവാടങ്ങൾ, അയൽക്കാർ തുടങ്ങിയ മേഖലകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. മാസ്ക് ചെയ്ത പ്രദേശങ്ങൾ വീഡിയോ ഫീഡിൽ കറുത്ത അല്ലെങ്കിൽ നിറമുള്ള ബ്ലോക്കുകളായി പ്രത്യക്ഷപ്പെടുന്നു, രേഖപ്പെടുത്തുകയോ കാണുകയോ ചെയ്യാതിരിക്കുന്നു
Line Cross Detecion
“ലൈ ക്രോസ് ഡിറ്റക്ഷൻ” എന്നത് സെക്യൂരിറ്റി ലൈനുകൾ മറി കടക്കുന്ന സംഭവങ്ങൾ കണ്ടെത്താനുള്ള ഫങ്ഷൻ ആണ്.Line Cross Detection
എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം .ക്യാമറയുടെ ദൃശ്യത്തിൽ ആവശ്യമുള്ളയിടത്തു ഒരു Line (virtual)വരച്ച് അത് മറികടക്കുന്ന ദിശ നിർവചിക്കുന്നു.
ഉദാഹരണത്തിന്, Line വലത് നിന്ന് ഇടത്തേക്ക് മറി കടക്കുമ്പോൾ മാത്രം അലേർട്ട് അനുവദിക്കുക.
ഒരാൾ ആ വര മറി കടന്നാൽ, ക്യാമറ ഉടനെ ഒരു അലർട്ട് (അറിയിപ്പ്) നൽകുന്നു, ഇത് ഇമെയിലായി അല്ലെങ്കിൽ മൊബൈൽ നോട്ടിഫിക്കേഷനായി സുരക്ഷാ ജീവനക്കാരെ അല്ലെങ്കിൽ ഉപയോക്താക്കളെ അറിയിക്കുന്നു.ഈ രീതിയിൽ, സുരക്ഷ പ്രദേശങ്ങൾ ആരെങ്കിലും കടന്നുപോകുന്നത് തടയാൻ സഹായിക്കുന്നു.
4 K Quality
4K റെസല്യൂഷൻ എന്നത് Full HD (1080p) റെസല്യൂഷൻ മാത്രമുള്ള ക്യാമറകളുടെ പിക്സൽ എണ്ണത്തിന് നാലുമടങ്ങാണ്. ഈ ഉയർന്ന പിക്സൽ ഫലമായി, ചിത്രങ്ങൾ വളരെ വ്യക്തവും അതിന്റെ വിശദാംശങ്ങളിൽ വളരെ കൃത്യമായിരിക്കും, ചിത്രങ്ങളിൽ കൂടുതൽ വ്യക്തതയും വ്യക്തികൾ, വാഹനങ്ങൾ, മറ്റു ചെറിയ വസ്തുക്കൾ എന്നിവയെ സംബന്ധിച്ച കൂടുതൽ തെളിവുകളും നൽകുന്നു.
വൈഡ് ഡൈനാമിക് റേഞ്ച് (WDR) എന്നത് ക്യാമറയ്ക്ക് ഒരേ ദൃശ്യത്തിൽ വ്യത്യസ്തമായ പ്രകാശനിലകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ്. ഇതിൽ നിഴലുകളും പ്രകാശമുള്ള പ്രദേശങ്ങളും ഒരേസമയം കൈകാര്യം ചെയ്യപ്പെടുന്നു. ഇത് പ്രകാശം ശരിയായി താരതമ്യപ്പെടുത്തുന്നതിനാൽ ഇരുണ്ട ഭാഗങ്ങളിലും പ്രകാശമുള്ള ഭാഗങ്ങളിലും വിശദാംശങ്ങൾ വ്യക്തമായി കാണാൻ കഴിയും.
Built in Mic
മൈക്രോഫോണോടുകൂടിയ CCTV ക്യാമറയുള്ളതിന്റെ മുഖ്യ ഗുണം വാചകങ്ങളും ശബ്ദങ്ങളും വീഡിയോ ഫൂട്ടേജിനൊപ്പം റെക്കോർഡ് ചെയ്യാനുള്ള ശേഷിയാണു. ഇത് സമഗ്രമായ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നു, കാരണം ദൃശ്യങ്ങളും ശബ്ദവും ചേർത്ത് കൂടുതൽ കാര്യക്ഷമമായ നിരീക്ഷണം നടത്താൻ കഴിയും.
പാരമ്പര്യമായ രാത്രി കാഴ്ച ക്യാമറകൾ സാധാരണയായി കുറഞ്ഞ പ്രകാശ സാഹചര്യങ്ങളിൽ ചിത്രങ്ങൾക്ക് ഇൻഫ്രാറെഡ് (IR) സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നു. ഇത് BLACK & WHITE ചിത്രങ്ങളിലേക്ക് നയിക്കുന്നു. ഇരുണ്ട സാഹചര്യങ്ങളിൽ കാണുന്നതിന് ഇത് ഫലപ്രദമായിരിക്കുമ്പോഴും, ഈ, IR അടിസ്ഥാനത്തിലുള്ള ചിത്രങ്ങളിൽ നിറം ഇല്ലാത്തതിനാൽ, വസ്തുക്കളെയും വിശദാംശങ്ങളെയും തമ്മിൽ വേർതിരിക്കുന്നത് ബുദ്ധിമുട്ടായി തീരാം.ആധുനിക 4K IP ക്യാമറ രാത്രിയിൽ COLOUR-ൽ ചിത്രങ്ങൾ ഡെലിവർ ചെയ്യാൻ കഴിവുള്ളതാണ്. ആളുകളെയും വാഹനങ്ങളെയും മറ്റ് വസ്തുക്കളെയും മികച്ച രീതിയിൽ തിരിച്ചറിയാൻ ഇത് സഹായിക്കുന്നു
രണ്ടാമത്തെ ഘടകം Recording Unit (16 കാമറ കണക്ട് ചെയ്യാവുന്ന NVR) ആണ്
വൈഫൈ നെറ്റ്‌വർക്കിൽ അല്ലെങ്കിൽ വയർ ഉപയോഗിച്ചുള്ള നെറ്റ്‌വർക്കിൽ കണക്ട് ചെയ്തിട്ടുള്ള IP ക്യാമറയിൽ നിന്നുള്ള വീഡിയോ റെക്കോർഡ് ചെയ്യാൻ ഇത് ഉപകരിക്കുന്നു. പരമ്പരാഗത റെക്കോർഡിങ് സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി ഓരോ ക്യാമറയുടെയും കണക്ഷൻ ഈ NVR എന്ന ഉപകരണത്തിലേക്ക് എത്തണമെന്നില്ല NVR കണക്ട് ചെയ്തിരിക്കുന്ന നെറ്റ്‌വർക്കിലേക്ക് ക്യാമറകൾ ഏതെങ്കിലും തരത്തിൽ വയറു ഉപയോഗിച്ചോ വയർലെസ്സായോ കണക്ട് ആയാൽ മാത്രം മതിയാകും. നമ്മുടെ ഓഫീസുകളിൽ കമ്പ്യൂട്ടറുകൾ പരസ്പരം കണക്ട് ചെയ്യുന്ന നെറ്റ്‌വർക്ക് കേബിൾ ഉപയോഗിച്ചാണ് NVR ഉം നെറ്റ്‌വർക്കിലേക്ക് കണക്ട് ചെയ്യുന്നത്. ഈ നെറ്റ്‌വർക്കിൽ ഇൻറർനെറ്റ് ലഭ്യമായാൽ ലോകത്തിൻറെ എവിടെ നിന്ന് വേണമെങ്കിലും നമ്മുടെ ഓഫീസിലെയും വീട്ടിലെയും ലൈവ് ദൃശ്യങ്ങളും പഴയ ദിവസങ്ങളിലെ ദൃശ്യങ്ങളും നമുക്ക് കാണാൻ കഴിയും.
സാധാരണ ക്യാമറകളിൽ പവർ കൊടുക്കുന്നതിന് ഒരു DC power കണക്‌ടർ ഉണ്ടാകും അതിലേക്ക് പവർ കൊടുക്കുമ്പോൾ ക്യാമറയിൽ നിന്ന് മറ്റൊരു കണക്‌ടർ വഴി വീഡിയോ ലഭ്യമാകും. ഈ ലഭ്യമാകുന്ന വീഡിയോ റെക്കോർഡിങ് യൂണിറ്റിൽ എത്തുമ്പോഴാണ് റെക്കോർഡിങ് സാധ്യമാകുന്നത്.
PEO ( Power Over Ethernet )
ഈ പവർ സപ്ലൈയുടെ ടെക്നിക്കിൽ നെയിം POE എന്നാണ് (Power Over Ethernet ) . IP ക്യാമറയ്ക്ക് പവർ കൊടുക്കുന്നതിനോടൊപ്പം തന്നെ അതിൻറെ ഡാറ്റ കൈകാര്യം ചെയ്യാനുള്ള ശേഷിയും ഒരു നെറ്റ്‌വർക്ക് Connector – ലൂടെ തന്നെ ഇത് സാധ്യമാക്കുന്നു. കണക്ടറുകളുടെ എണ്ണം കുറയ്ക്കുവാനും എളുപ്പത്തിൽ ഇൻസ്റ്റാളേഷൻ തീർക്കുവാനും POE സാങ്കേതിവിദ്യ വലിയ രീതിയിൽ ഗുണം ചെയ്യുന്നു
വ്യത്യസ്ത അകലങ്ങളിൽ ഇരിക്കുന്ന ക്യാമറയിൽ നിന്ന് ഈ സിഗ്നൽ സെപ്പറേറ്റ് കേബിൾ ഉപയോഗിച്ചു റെക്കോർഡിങ് യൂണിറ്റിൽ കൊണ്ടുവരുന്നതാണ് പരമ്പരാഗത രീതിയിലുള്ള സാധാരണ ക്യാമറയുടെ കേബിളിംഗ് സംവിധാനം.
എന്നാൽ ക്യാമെറയ്ക് പവർ നൽകുന്ന POE സ്വിച്ചിൽ നിന്ന് ഒരേ ഒരു കേബിൾ മാത്രമെ റെക്കോർഡിങ് യൂണിറ്റിലേക്ക് വരേണ്ടതുള്ളൂ.